എന്തിനിന്നും നീയെൻ
(M1)ആ... ആ.... ആ...
എന്തിനിന്നും നീയെൻ സരോവിലെ
ശ്രീലയ ഭൈരവിയായി...
അലിയും ശ്രാവണ ചന്ദ്രികയായി..
(എന്തിനിന്നും)
(M2)ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും
രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി..(M1..എന്തിനിന്നും)
(M1)ഏതോ വിരഹം മഴയായി തേങ്ങി
മനസ്സിൻ തമ്പുരുവിൽ....
(M2)ആ....ഏതോ വിരഹം മഴയായി തേങ്ങി
മനസ്സിൻ തമ്പുരുവിൽ....
(M1)ആരുടെ മധുമയ സാന്ത്വനം
ഈ അലകടൽ പാടിയ ഗീതകം പിന്നെയും
(M1, M2)പ്രണയ പാർവണങ്ങളിൽ
പാരിജാതമായി വിരിഞ്ഞൊരിതൾ പൊഴിയാൻ.....ആ..
(M1)എന്തിനിന്നും നീയെൻ സരോവിലെ
ശ്രീലയ ഭൈരവിയായി
അലിയും ശ്രാവണ ചന്ദ്രികയായി..
(M1)ദൂരെ യമുനാ ഹൃദയം പാടി
വ്രീളാലോലുപയായി..
(M2)ആ..ദൂരെ യമുനാ ഹൃദയം പാടി
വ്രീളാലോലുപയായി...
(M1)നീലനിലാമയ രാത്രിയിൽ
ഈ മഞ്ഞിൻ വീഞ്ഞിൻ ലഹരിയിൽ പിന്നെയും
(M1. M2)തരള താളമാകുവാൻ
തമനയായി തരംഗമായി അലിഞ്ഞുണരാൻ.....ആ...
(M1)എന്തിനിന്നും നീയെൻ സരോവിലെ
ശ്രീലയ ഭൈരവിയായി
അലിയും ശ്രാവണ ചന്ദ്രികയായി..
ആ.. മായുന്ന സന്ധ്യയും മഞ്ഞിന്റെ തൂവലും
രാവിൻ നെഞ്ചിൻ ഈറൻ പൂങ്കാറ്റായി..
എന്തിനിന്നും നീയെൻ സരോവിലെ
ശ്രീലയ ഭൈരവിയായി
അലിയും ശ്രാവണ ചന്ദ്രികയായി..
ആ.. ആ ..ആ.....