നീ മുകിലോ

നീ മുകിലോ...
പുതുമഴ മണിയോ...
തൂ വെയിലോ...
ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന...
ഉയിരിൽ നിറയും...
അതിശയകരഭാവം...

നീ മുകിലോ...
പുതുമഴ മണിയോ...
തൂ വെയിലോ...
ഇരുളല നിഴലോ...

നീയെന്ന ഗാനത്തിൻ ചിറകുകളേറി...
ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി...
പാടാനായി ഞാൻ...
പോരും നേരമോ...
ശ്രുതിയറിയുകയില്ല...
രാഗം താളം പോലും...

നീ മുകിലോ...
പുതുമഴ മണിയോ...
തൂ വെയിലോ...
ഇരുളല നിഴലോ...

നീയെന്ന മേഘത്തിൻ പടവുകൾ കയറി...
ഞാനേതൊ മാരിപ്പൂ തിരയൂകയായീ...
ചൂടാൻ മോഹമായ്...
നീളും കൈകളിൽ...
ഇതളടരുകയാണോ...
മായാ സ്വപ്നം പോലെ...

നീ മുകിലോ...
പുതുമഴ മണിയോ...
തൂ വെയിലോ...
ഇരുളല നിഴലോ...
അറിയില്ലിന്നു നീയെന്ന ചാരുത..
അറിയാമിന്നിതാണെന്റെ ചേതന...
ഉയിരിൽ നിറയും...
അതിശയകരഭാവം...

Nee Mukilo | UYARE | നീ മുകിലോ | Tovino Thomas |Asif Ali |Parvathi Thiruvothu| Gopi Sunder