ഉയരെ
പതിനെട്ട് വയസ്സില് വെളുപ്പാൻ കാലത്ത്...
രാവിലെ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ...
എന്തൊരു സങ്കടം എന്തൊരു ജീവിതം...
മുന്നോട്ടെന്തിന്... മുന്നോട്ടെന്തിന്...
പതിനെട്ട് വയസ്സില് വെളുപ്പാൻ കാലത്ത്...
രാവിലെ ഏറ്റപ്പോ കണ്ണാടി നോക്ക്യപ്പോ...
എന്തൊരു സങ്കടം എന്തൊരു ജീവിതം...
മുന്നോട്ടെന്തിന്... മുന്നോട്ടെന്തിന്...
കാലിനടീന്നാ മണ്ണിടിയുന്നു...
ഒന്നും വേണ്ടാ ഒന്നും വേണ്ടാ...
ഒന്നും ഒന്നും ഇനിയൊന്നും വേണ്ടാ...
ആരോ വാതിലിൽ മുട്ടിയ പോലെ
തുറക്കവേ തഴുകിയതായിരം ദീപം
വേറാരും അല്ല... മ്മടെ സൂര്യൻ...
രാത്രി കഴിഞ്ഞെന്ന് ഓതിയ അൻപൻ...
പയ്യാരം ചൊല്ലാൻ ഒപ്പം കൂടി
കാറ്റും പിന്നെ ചിതറിയ മേഘോം...
പിന്നെ കണ്ടത് കടലിനെയാണ്...
ലക്ഷം കോടി മണൽത്തട്ടാകേ...
മായ്ച്ചും പുതുക്കിയും...
മായ്ച്ചും പുതുക്കിയും മെല്ലെ ഇരുന്നെൻ...
വിരലിനാൽ എഴുതി ഒന്നേ ഒന്ന്...
ഒന്നേ ഒന്ന്...ഉയരെ... ഉയരെ...
ഒന്നേ ഒന്ന്...ഉയരെ... ഉയരെ...