കാറ്റിൽ വീഴാ

കാറ്റിൽ വീഴാ മെഴുതിരി നാളം 
ആരോ തന്നു വഴികളിൽ 
കാണാൻ തോന്നും കനവെഴുതുന്നു 
ആരോ വന്നെൻ മിഴികളിൽ 
ആകാശമേ നീ കൈനീട്ടിയോ 
സ്നേഹച്ചിറകു തരുന്നോ 
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ 
വീണ്ടും വിരിയുകയാണോ 

മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ 
മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ 

കാറ്റിൽ വീഴാ മെഴുതിരി നാളം 
ആരോ തന്നു വഴികളിൽ 
കാണാൻ തോന്നും കനവെഴുതുന്നു 
ആരോ വന്നെൻ മിഴികളിൽ 

തേടിവരും തേടിവരും 
നാളെയൊരിക്കലെന്നടുക്കെയാ സ്വപ്നം 
ഞാനറിയാ പാതകളിൽ 
ആരോ വരുന്നിതാ തണലുമായ് 
ഓരോ നേരം നിലാവിനാൽ തോടും നീ 
താനേ ഏറും പ്രതീക്ഷതൻ മധുരം 
എന്നോമൽ കൂട്ടായ് നെഞ്ചോടുചേർക്കാം 
നിന്നെ ഞാനൊന്നിതാ 

മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ 
മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ 

കാറ്റിൽ വീഴാ മെഴുതിരി നാളം 
ആരോ തന്നു വഴികളിൽ 

ദൂരെയതാ ദൂരെയതാ 
നീളേ കരിമുകിലൊഴിഞ്ഞൊരാ വാനം 
നോവലകൾ മായുമിതാ 
മേലേ വരുന്നിതെൻ പുലരികൾ 
നേരിൻ പൂവായ് മുടിച്ചുരുൾപ്പരപ്പിൽ 
ചൂടും നിന്നെ ഒരു ദിനം കനവേ 
കണ്മുന്നിൽ കണ്ടേ ഓരോരോ ,ലോകം 
കാലം മുന്നേറവേ 
 
കാറ്റിൽ വീഴാ മെഴുതിരി നാളം 
ആരോ തന്നു വഴികളിൽ 
കാണാൻ തോന്നും കനവെഴുതുന്നു 
ആരോ വന്നെൻ മിഴികളിൽ 
ആകാശമേ നീ കൈനീട്ടിയോ 
സ്നേഹച്ചിറകു തരുന്നോ 
മോഹച്ചുകപ്പോടെ പനീർപ്പൂവുകൾ 
വീണ്ടും വിരിയുകയാണോ 

മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ 
മായാമഞ്ചലിലേറി  കണ്ണെത്തീടാ ദൂരത്തിൽ       
പറന്നോ പിന്നെയുമെന്തേ മനസ്സേ

Kaattil Veezha | UYARE | Lyrical Video | Tovino Thomas | Parvathy Thiruvothu | Gopi Sunder