തൂവെണ്ണിലാ (D)

തൂവെണ്ണിലാ പാൽത്തുള്ളിപോൽ 
വാർതിങ്കളിൻ മാൻകുഞ്ഞുപോൽ 
ആരോമലേ ആരാധികേ

നീയെന്നിലായ് ചേരുന്നുവോ 
തിരിതാഴുന്ന സായാഹ്നസൂര്യൻ
തുടു മഞ്ചാടിമുത്തായ്‌ മിനുങ്ങി 
മയിൽപ്പീലിയ്ക്കു ചേലേറുമുള്ളിൽ   
നിറമൗനങ്ങൾ കല്യാണി മൂളി  

അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ 
നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം   
അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ 
നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം   

നാണമാർന്നിടും.. മിഴിമുനകൂടി നിൽക്കുമാമ്പലായ്   
താണിറങ്ങിയോ.. ചെറുചിരി താരകങ്ങളായിരം 

പതിവായി നാം പോകും മേലേ മേട്ടിൽ 
തണൽതേടിച്ചായും ആലിൻ ചോട്ടിൽ
കുഴലൂതിപ്പാടാൻ കൂടെ പോന്നു 
പുതുതായിന്നേതോ തൂവൽപ്രാവ് 

വിടരുമാശയിൽ അമലേ നീ.. 
പൊഴിയുമീ മഴയിൽ നനയാൻ വാ.. 

അനുരാഗം.. അതിലോലം.. കുളിരേകിത്തഴുകുമ്പോൾ 
നിറവാകെ.. വരവായോ..  ഒരു തീരാപ്പൂക്കാലം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoovennila

Additional Info

Year: 
2018