ഒന്നിച്ചല്ലേ

ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ..ഹോഹോ
ചുടുനെടുവീർപ്പുകൾ ഒരുപിടി വേർപ്പുകൾ
എരിപൊരി നോവുകൾ ഒന്നിച്ചൊന്നായ്
ഓഹോഹോ ..ഓഹോഹോ
അടിപൊളി വേളകൾ അവയുടെ നേരുകൾ
ഇനിയവയൊന്നു വരിഞ്ഞു മുറുക്കി
ഓഹോഹോ ..ഓഹോഹോ
നേരിൽ എന്നാണോ എന്നാണോ
ഈ കള്ളം നേരാണെന്നോ ...
നന്മകളോ നൻമനസ്സോ
കാണുന്നില്ലെന്നാണോ
പല തനുവും ഒരു കരളും ഇനി നമ്മൾക്കെന്നും പോലെ
വഴിതെളിയും പലതിനിയും പുതുപൂക്കാലം പോലെ
ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ..ഉന്മാദത്തേരിൽ കേറിപ്പോകാം

ഇനി നിറവേറും തീരാമോഹങ്ങൾ.. ഹുവ്വാഹുവ്വേ
നിറമേഴും പോരും പിന്നാലേ ..
പുതുനിനവോലും കാണാലോകങ്ങൾ
കൈയും വീശി വരവേൽക്കാൻ നിൽപ്പൂ ദൂരെ
ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ  
ലാളിച്ചാൽ ഈ വേലിപ്പൂവും പൂക്കും
കായാവും നാളെ തനിയേ  
ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ..ഉന്മാദത്തേരിൽ കേറിപ്പോകാം

ഇനി സ്വരമാകാൻ വീണ്ടും മൗനങ്ങൾ ഹുവ്വാഹുവ്വേ
കുഴലൂതിപ്പോരും പിന്നാലെ
തിരയാടും മായാതീരങ്ങൾ ...കണ്ണുംപൂട്ടി
വലവീശാൻ മാടി ചാരത്തായ്
ആറുമ്പോൾ നീയും ചാരം പോലെ
ആളട്ടെ അങ്കത്തിരിയേ
ഒന്നിച്ചല്ലേ ചങ്ങാടംപോൽ.. ഈ ചങ്ങാതിക്കൂട്ടം
പോകുന്നുണ്ടേ ..ഹോഹോ
ഉന്മാദത്തേരിൽ കേറിപ്പോകാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Onnichalle

Additional Info

Year: 
2017