തൂവി തൂവി തൂവി

പ്രിയേ നീ നിലാതണുപ്പായ്..
നിലാതണുപ്പായി വന്നൂ .. വന്നൂ ..
കൂടെ ..കൂടെ..മനമാകും കൂട്ടിൽ ..
തൂവി തൂവി തൂവി നെഞ്ചിൽ..ഹിമകണമായി
ആ... ചാരുതേ..
ആടിയാടി.. ഹൃദന്തത്തിന്നാഴം തേടി..
ആരും കാണാതെന്നിൽ വീണൂ
ആനന്ദാശ്രുവായ് നീ ..
ഒരേയൊരു  വാക്കാൽ    .. ഒരേ ഒരു നോക്കാൽ
മറക്കാതേ.. മറക്കാതേ...
മറക്കാതേ.. മറക്കാതേ വിങ്ങി വിങ്ങി നെഞ്ചിലാകെ
തൂവി തൂവി തൂവി നെഞ്ചിൽ ഹിമകണമായി

ആ.. സന്ധ്യയിൽ പ്രണയവിവശയായ്
നീ.. കാതോർത്തതീ ഗാനമേ..
ഏകാന്തമെൻ ഓർമ്മതൻ വീഥിയിൽ..
കാണാതെയായി പിന്നെ നീയെങ്ങനെ
സ്വപ്നമേ ...
തൂവി തൂവി തൂവി നെഞ്ചിൽ ഹിമകണമായി
തൂവി തൂവി തൂവി നെഞ്ചിൽ ഹിമകണമായി
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ

ഈ രാത്രിയും വിരഹവിധുരയായ്
നീ.. ഓർക്കുന്നതീ തേങ്ങലോ ..
ആ.. കണ്ണിലെ സുറുമയിൽ മാഞ്ഞുപോയ്
ഏതോ നിഴൽപോൽ ഞാനിങ്ങനെ ജീവനേ..
തൂവി തൂവി തൂവി നെഞ്ചിൽ ഹിമകണമായി
തൂവി തൂവി തൂവി നെഞ്ചിൽ ഹിമകണമായി
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ
മോരെ ..മോരെ മോരെ രാസ്‌ രംഗിലാ
നാരേ.. നാരേ ..നാരേ .രംഗ് രദിയ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoovi thoovi

Additional Info

Year: 
2017