ഫുക്രി ഈസ് ലക്കി

നാനനാന ...നാനനാന ...
തമ്മിൽ തമ്മിൽ കൂട്ടുകൂടി വിണ്ണിൽ പാറിടാം
പൊന്നുകായ്ക്കും പൂമരത്തിൽ ചെന്നുകേറിടാം
കാറ്റുവീശാം പെരുമഴയാർത്തു പെയ്യാം..
കാത്തു നിൽക്കാനോർത്തു നിൽക്കാൻ
നേരമില്ലിനീ.  ...
തമ്മിൽ തമ്മിൽ കൂട്ടുകൂടി വിണ്ണിൽ പാറിടാം

ദിനംതോറും മാറും ലോകം നമുക്കുള്ളതാകുമോ
കുതിച്ചങ്ങ് പോകും കാലം നമുക്കായി നിൽക്കുമോ
നേടിയാലും തീരുമെന്നോ ഏറുമാശകൾ ..
തമ്മിൽ തമ്മിൽ കൂട്ടുകൂടി വിണ്ണിൽ പാറിടാം
പൊന്നുകായ്ക്കും പൂമരത്തിൽ ചെന്നുകേറിടാം

തിരക്കിട്ടു തെന്നിപ്പോകും നിലയ്ക്കാത്ത ജീവിതം
ചലിക്കുന്നു മുന്നിൽ നീളും ചതിക്കുന്ന പാതയിൽ
വീണിടാതെ ചുവടുമാറി പോവതെങ്ങു നാം ...
തമ്മിൽ തമ്മിൽ കൂട്ടുകൂടി വിണ്ണിൽ പാറിടാം
പൊന്നുകായ്ക്കും പൂമരത്തിൽ ചെന്നുകേറിടാം
കാറ്റുവീശാം പെരുമഴയാർത്തു പെയ്യാം..
കാത്തു നിൽക്കാനോർത്തു നിൽക്കാൻ
നേരമില്ലിനീ.  ...
തമ്മിൽ തമ്മിൽ കൂട്ടുകൂടി വിണ്ണിൽ പാറിടാം
പൊന്നുകായ്ക്കും പൂമരത്തിൽ ചെന്നുകേറിടാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Fukri is lucky

Additional Info

Year: 
2017