ഉയിരേ വാ

ഉയിരേ വാ ഉണർവ്വേ വാ
ഉയിരേ വാ ഉണർവ്വേ വാ
എന്റെ ഉള്ളിൽ നാദം
അനശ്വരമീ പ്രേമം
പ്രിയേ വരവുമായ് വാ..
എന്റെ ജീവൻ നീയാകുമ്പോൾ
എന്റെ വാഴ്വേ നീയാകുമ്പോൾ
പ്രേമം ഇവിടെ തോൽക്കുമോ
പുണ്യവാനെന്നെ വേൽക്കുമോ 

ഉയിരേ വാ ഉണർവ്വേ വാ

ഇവർക്ക് വേണ്ടത് ദേഹമല്ലോ
അവരുടെ കണ്ണിൽ കാമമല്ലോ
ചിലർക്ക് വേണ്ടത് ഹൃദയമല്ലോ
അവരുടെ പ്രണയം പുണ്യമല്ലോ.....(2)
പോയാൽ ഹൃദയം വരുകില്ലാ...
വേറൊരു ഹൃദയം പുണരില്ലാ....
ഒരു കുറിയെൻ കരളിൽ വന്നാൽ
മറക്കുകയെന്നത് പിന്നില്ലാ....

ഉയിരേ വാ ഉണർവ്വേ വാ

ചിലർ വസനിക്കും ആയിരം പൂക്കൾ
ചില വാതിലിന് ആയിരം പാളികൾ
ചിലർ വാഴും വരെ ആയിരം ബന്ധങ്ങൾ
എന്നന്ത്യം വരെ ഒരു പെണ്ണിലെൻ നിനവുകൾ........ (2)
കടൽ മേലേ മുത്ത് കിടക്കുകില്ലാ
നറുപ്രേമവും എളുപ്പം ലഭിക്കുകില്ലാ....
പെണ്ണിൻ മനം ആഴമല്ലോ
പ്രേമ മുത്തെടുക്കാൻമുങ്ങും-  ആണുങ്ങളോ........ (പല്ലവി)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uyire vaa

Additional Info

Year: 
2000

അനുബന്ധവർത്തമാനം