പ്രേമം തേടി
പ്രേമം തേടി വന്നവനല്ലോ
സ്വപ്നം കണ്ട സംഗമമല്ലോ.....(2)
കാണാനെത്തും പൂമാലയോ
അവൾ കാണും മുന്നേ ഈ ലീലയോ
പ്രണയച്ചെടീ......വളർത്തിയവൻ
പൂ വിരിയുന്നത്....... കണ്ടില്ലവൻ
(പ്രേമം............ലീലയോ)
പ്രണയവരം അവൻ കേട്ട് നിന്നു കൊടുത്തതില്ലല്ലോ.......
കാമുകമുഖം ഈ നിമിഷം വരെ അവൾ കണ്ടതുമില്ലല്ലോ.......
അടുത്ത നേരം അകന്നു നിന്നവൾ തുടർന്നു പിടിവാദം......(2)
അവൻ പിരിയും നേരം കാണാൻ കൊതിയോ പാവം പരിതാപം.....
പിരിവോ പ്രണയത്തിൻ ശിക്ഷയുമായ്..
പ്രേമത്തിൻ....നൈരാശ്യം വേദനയായ്....
(പ്രേമം........ലീലയോ)
ഹൃദയകവാടം തൊട്ട് വിളിക്കേ തുറന്നതില്ലല്ലോ......
തുറക്കുവാനായ് തുനിഞ്ഞ നേരം തരിച്ച് നിൽക്കുന്നോ......
നായിക വരും മുമ്പേ നാടകം കഴിയുന്നൂ ഇതേത് കാവ്യമോ.......(2)
ചിത്രമാകും മുൻപേ തൂലികയൊടിയുന്നൂ ഇതെന്ത് ന്യായമോ......
നിലാവോ....ഉദിക്കുവാൻ വന്നിടുന്നൂ.....
ഉഴുതോ ഉലയുവാൻ പോയിടുന്നൂ.....
(പ്രേമം.......ലീലയോ )