വേദവാക്യം നരനൊന്നേയതു

 
വേദവാക്യം നരനൊന്നേയതു
മാതൃവാക്യം തന്നെ
അതിനെ മറന്നാലപജയമാകും
അറിയുക നീ കുഞ്ഞേ
(വേദവാക്യം... )

പെറ്റുവളര്‍ത്തിയ നിന്‍മാതാവിനെ
വെടിഞ്ഞു പോകാതേ
ഉറ്റവരായില്ലാരും പാരിതില്‍
മാതാവല്ലാതെ
(വേദവാക്യം.... )

നീ വഴിതെറ്റുകില്‍ മാതാവിന്‍ കരള്‍
നീറുന്നതു നീ അറിയുന്നോ
നീ നന്നാവുകില്‍ ആ കരളിന്നെഴും
ആനന്ദം നീ അറിയുന്നോ
(വേദവാക്യം.... )

വേദന നീങ്ങാനാചരണങ്ങളില്‍
വീണു നമിക്കുകയെന്നും നീ
വിശ്വം നമിക്കുമാ ശ്രീകോവിലില്‍
വിളക്കു വെയ്ക്കുക എന്നും നീ
(വേദവാക്യം.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Vedavakyam naranonneyathu

Additional Info

Year: 
1962

അനുബന്ധവർത്തമാനം