മറക്കരുതേ മാടപ്പിറാവേ
മറക്കരുതേ മറക്കരുതേ മാടപ്പിറാവേ
മനസ്സിനുള്ളില്‍ കൂടുവെച്ച മാടപ്പിറാവേ
പറക്കരുതേ കൂടുവിട്ടു പറക്കരുതേ - നീ
പോകരുതേ എന്നെ വിട്ടു പോകരുതേ
(മറക്കരുതേ.... )
ചെറുപ്പത്തില്‍ നമ്മള്‍ തമ്മില്‍
മണ്ണുവാരിക്കളിച്ചതും
കണ്ണുപൊത്തിയന്നു നമ്മള്‍
കാട്ടില്‍ പോയൊളിച്ചതും
മാവിന്‍തണലില്‍ ഒരു വീടു വെച്ചതും
അരിവെച്ചു കറിവെച്ചു തന്നതും
(മറക്കരുതേ...)
അഴകിന്‍ വല്ലരിയില്‍ പുതിയ പൂ വിരിഞ്ഞതും
കരളിന്‍ മുരളികയില്‍ ഗാനമൊന്നുയര്‍ന്നതും
കണ്ണില്‍ കവിതയുമായ്കാത്തുനിന്നതും
വരിവണ്ടു കൊതി കൊണ്ടുവന്നതും
(മറക്കരുതേ.... )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Marakkaruthe maadappiraave
Additional Info
Year:
1962
ഗാനശാഖ: