ശ്രീചരണാംബുജം കൈതൊഴുന്നേന്‍

ശ്രീചരണാംബുജം കൈതൊഴുന്നേന്‍
ശ്രിതജനരക്ഷകിയേ ദേവി
ശ്രീചരണാംബുജം കൈതൊഴുന്നേന്‍

ആരുമില്ലവലംബം അംബികേ നിന്‍
താരെതിര്‍ ചരണങ്ങളല്ലാതെ
ഭക്തിതന്‍ നറുനെയ്യില്‍ കത്തുമീയാത്മാവിന്‍
കൈത്തിരിയണയാതെ കാക്കേണമേ
ശ്രീചരണാംബുജം കൈതൊഴുന്നേന്‍

അല്ലലാകും വാടി അന്‍പിന്‍ ജലം തേടി
അല്ലിലും പകലും നിന്‍ സ്തുതിപാടി
ആശ്രയിച്ചിടുന്നേന്‍ ഞാന്‍ ഈശ്വരീ - എന്‍
ആശകള്‍ കൈവരുമാറാകേണമേ
കരളിന്‍ മലരാലെ അര്‍ച്ചന ചെയ്യുന്നേന്‍
കരുണക്കടക്കണ്ണാല്‍ നോക്കേണമേ
ശ്രീചരണാംബുജം കൈതൊഴുന്നേന്‍
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sree charanambujam

Additional Info

Year: 
1962

അനുബന്ധവർത്തമാനം