നേരു പറയൂ നേരു പറയൂ

നേരു പറയൂ നേരു പറയൂ
എന്നെ സ്നേഹമുണ്ടോ
എപ്പോഴെങ്കിലും - എന്നെക്കാണാന്‍
ഉള്ളില്‍ മോഹമുണ്ടോ
(നേരു പറയൂ... )

കാണാനെന്റെ കണ്ണു കൊതിക്കും -
കാരിയം ഓര്‍മ്മയുണ്ടോ
അന്നു കണ്ടപ്പം ചൊന്നതൊക്കെയും
ഇപ്പോള്‍ ഓര്‍മ്മയുണ്ടോ
(നേരു പറയൂ... )

ആദ്യം കണ്ടൊരുനാളുതുടങ്ങി - ഞാന്‍
ആനന്ദം വളര്‍ത്തി
ആരുമാരുമറിയാതെന്നുള്ളില്‍
നിന്നെക്കുടിയിരുത്തി
(നേരു പറയൂ... )

നെയ്ത്തിരി കത്തിച്ചു നിറപറയും വച്ചു
നിന്നെ കാത്തിരിപ്പൂ
ഒത്തിരിയുണ്ടെനിക്കാശകളെല്ലാം
നിന്നിലലിഞ്ഞിരിപ്പൂ
(നേരു പറയൂ.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neru parayoo

Additional Info

Year: 
1962

അനുബന്ധവർത്തമാനം