തോരുകില്ലേ മിഴിതോരുകില്ലേ

തോരുകില്ലേ മിഴിതോരുകില്ലേ - എന്‍
കണ്ണീരിനിയും തീരുകില്ലേ
പറന്നു പോയൊരു പൈങ്കിളിയേ
എന്നരികില്‍ വന്നു ചേരുകില്ലേ
(തോരുകില്ലേ... )

ഇരുളില്‍ മറഞ്ഞീടുമെന്‍ കുടിലില്‍
ഇനിയൊരു കൈത്തിരിയെരിയുകില്ലേ
നട്ടുനനച്ചൊരു പൂവനിയില്‍
ഇനിയൊരു പൂവും വിരിയുകില്ലേ
(തോരുകില്ലേ... )

ഒഴുകുമീ കണ്ണീര്‍ തുടച്ചീടുവാന്‍
ഓമന മകനേ നീ വരില്ലേ
കദനത്തീയില്‍ നീറിടുമെന്‍
കരളിന്‍ വേദനയാരറിവൂ
(തോരുകില്ലേ.... )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Thorukille mizhi

Additional Info

Year: 
1962

അനുബന്ധവർത്തമാനം