അഴകില്‍ മയങ്ങാതാരുണ്ട്

അഴകില്‍ മയങ്ങാതാരുണ്ട് - പെണ്‍
മിഴിയിലനങ്ങാതാരുണ്ട്
വാനവനില്ലാ ദാനവനില്ലാ
മാനവജാതിയിലാരുണ്ട്
(അഴകില്‍.... )

കാറൊളിച്ചിന്തും മൂടിടും
വളഞ്ഞചില്ലിക്കൊടിയും
കനകക്കൊടിയും തോറ്റടിയും
പൂന്തനുവും ചെഞ്ചൊടിയും -
കണ്ടുകൊതിക്കാതാരുണ്ട് - തന്‍
കരളു തുടിക്കാതാരുണ്ട്

നാണവുമില്ലാ മാനവുമില്ലാ
പ്രാണനിലേതും കൊതിയില്ലാ
പെണ്ണിന്‍ പുഞ്ചിരി കണ്ടാല്‍ പിന്നെ
കണ്ണൊരുവര്‍ക്കും കാണില്ല
പൂക്കള്‍ കൊതിക്കാതാരുണ്ട് - ഒരു
പൂവു മണക്കാതാരുണ്ട്
(അഴകില്‍.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhakil mayangatharundu

Additional Info

Year: 
1962

അനുബന്ധവർത്തമാനം