മഞ്ഞക്കുരുവീ പാടാമോ

മഞ്ഞക്കുരുവീ പാടാമോ - ഒരു
മംഗളഗാനം പാടാമോ
കാണാമറയത്തൊളിച്ചിരിക്കും - എന്റെ
കാമുകനെ ഒന്നു തേടാമോ

കാടുകള്‍ കാട്ടി കുണ്ടാമണ്ടികള്‍
മാടിവിളിക്കും കുഞ്ഞല്ല
കണ്ടാലൊതുങ്ങി നാണംകുണുങ്ങി
ഓടിയൊളിക്കും പെണ്ണാണ്

ദൂരത്തെങ്ങോ പാറിനടക്കും - എന്റെ
മന്മഥനോടൊന്നുരിയാടാമോ
മഞ്ഞക്കുരുവീ പാടാമോ - ഒരു
മംഗളഗാനം പാടാമോ

ചന്തം തികഞ്ഞു ചാരുതയണിഞ്ഞു
ചമഞ്ഞിരിപ്പൂ മണവാട്ടി
കരളില്‍ കടന്നു ഗാനം തുടര്‍ന്നു
സങ്കല്‍പ്പങ്ങള്‍ ശ്രുതിമീട്ടി
എല്ലാം മറന്നു മാറിനടക്കും - എന്റെ
ഗോപിയോടൊന്നിതു ചൊല്ലീടാമോ

മഞ്ഞക്കുരുവീ പാടാമോ - ഒരു
മംഗളഗാനം പാടാമോ
കാണാമറയത്തൊളിച്ചിരിക്കും - എന്റെ
കാമുകനെ ഒന്നു തേടാമോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manjakkuruvee paadaamo

Additional Info

Year: 
1962

അനുബന്ധവർത്തമാനം