മാനസവീണ മുഴങ്ങീ

മാനസവീണ മുഴങ്ങീ...
മാനസവീണ മുഴങ്ങി - എന്‍
മാന്തളിര്‍ ചരണങ്ങള്‍ 
ഇളകിത്തുടങ്ങി 
(മാനസ.... )

മധുരക്കിനാവിന്റെ മലര്‍വാടിയില്‍.... 
മധുരക്കിനാവിന്റെ മലര്‍വാടിയില്‍ - എന്റെ
മലരമ്പനെക്കണ്ട നാളു തുടങ്ങി 
(മാനസ.... )

ശാരദരാവിലെ രാഗനിലാവിന്റെ...
ശാരദരാവിലെ രാഗനിലാവിന്റെ -
ചാരുത കണ്ടെന്റെ മതി മയങ്ങി
ചാരുത കണ്ടെന്റെ മതി മയങ്ങി
അനുരാഗഗാനങ്ങളൊഴുകിത്തുടങ്ങി
അനുരാഗഗാനങ്ങളൊഴുകിത്തുടങ്ങി
അറിയാതെ ഞാനെന്റെ നൃത്തം തുടങ്ങി 
(മാനസ.... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Maanasa veena muzhangi

Additional Info

Year: 
1962

അനുബന്ധവർത്തമാനം