കേഴാനോ ഈ ജീവിതമെന്നുമഹോ
Music:
Film/album:
ഹാ.... കേഴാനോ ഈ ജീവിതമെന്നുമഹോ
എന്‍... കരളില്‍ തീമഴ വീഴാനോ
പുളകോല്‍ഗമമരുളും കാനനങ്ങള്‍
ചെന്തീയില്‍ നീറുകയാണിവിടെ
മരുഭൂവായി പൊന്നിന്‍ കിനാക്കള്‍
തിങ്ങും മോഹന പൂവനികള്‍
കുളിരേകും മധുരഗാനം പാടി
കളിത്തോണിയില്‍ ഈ ഞാന്‍ ഏറി
പെരുംചതിയെഴും മഹാകൊടുങ്കാറ്റില്‍
ഓടം തകര്‍ന്നു ഞാന്‍ ഇതാ താണു
ഇതുവിധമീ ആഴിയില്‍ എന്നെന്നും ഹാ താഴാനോ
അതികഠിനമഹോ ഈ ഉലകിന്‍ നീതി
പാവങ്ങള്‍ക്കഴലില്‍ ചങ്ങല നീക്കി
സ്വാതന്ത്ര്യം ആര്‍ന്നിടും ദിനം ഏതോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kezhano ee jeevithamennumaho
Additional Info
Year:
1952
ഗാനശാഖ: