കുളിര്‍പവനന്‍ ചുരുളിളകിടവേ

 

കുളിര്‍പവനന്‍ ചുരുളിളകിടവേ
തളിരിളകിടവേ ഏതോ -
വീണക്കമ്പിമധുഗാനം ചിന്തി
ഉള്‍പ്പൂവിലോളം ഏന്തി
(കുളിര്‍... )

പ്രേമഗാനമുരളി ഊതിടുന്നു
തനിയായ് ലയമായ്
അവന്‍ കാമകോമളാംഗന്‍ അമലന്‍
മമജീവിത സുഖശാന്തി രമണന്‍
(കുളിര്‍... )

പ്രേമജോതി ഉദിക്കേ ഈ
ജാതിമതം മങ്ങിമാഞ്ഞിടുന്നു
അനുരാഗദിവ്യഗീതം മധുരം
അതിപാവനപ്രേമം മധുരം
കുളിര്‍പവനന്‍ ചുരുളിളകിടവേ
തളിരിളകിടവേ ഏതോ -
വീണക്കമ്പിമധുഗാനം ചിന്തി
ഉള്‍പ്പൂവിലോളം ഏന്തി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kulir pavanan

Additional Info

Year: 
1952

അനുബന്ധവർത്തമാനം