പണിയെടുത്തും പട്ടിണിയില്‍

 

പണിയെടുത്തും പട്ടിണിയില്‍ കഴിയണോ ഞങ്ങള്‍ 
ചൊല്ലിന്‍ കഴിയണോ ഞങ്ങള്‍
പൊള്ളും കൊടുംവെയിലില്‍ പൊള്ളിക്കരിഞ്ഞു നമ്മള്‍
തള്ളും വിയര്‍പ്പുവെള്ളത്തുള്ളി ചൊരിഞ്ഞു നമ്മള്‍
കാടുകള്‍ മേടുകള്‍ നീക്കി പാടങ്ങളായി നമ്മള്‍
തോടും പുഴകള്‍ വെട്ടി തോട്ടങ്ങള്‍ നട്ടു നമ്മള്‍
(പണിയെടുത്തും...)

കന്നും കരിനുകമായു് നന്നായുഴുതു നമ്മള്‍
നെന്മണിമുത്തുകളെ പിന്നിവിതച്ചു നമ്മള്‍
രാവും പകലും അതില്‍ സേവകള്‍ ചെയ്തു നമ്മള്‍
കാവലിരുന്നു കാത്തു ജീവനെപ്പോലെ നമ്മള്‍
(പണിയെടുത്തും...)

പൊന്‍കതിരായനേരം കൊയ്തുമെതിച്ചു നമ്മള്‍
ചാക്കില്‍ നിറച്ചു നെല്ല് ഏറ്റിച്ചുമന്നു നമ്മള്‍
പത്തായം നിറച്ചാലും പട്ടിണി മാത്രം നമ്മള്‍
പട്ടിണിയാണോ ഫലം ഇത്ര പണിയെടുത്തും
(പണിയെടുത്തും...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paniyeduthum pattiniyil

Additional Info

Year: 
1952