പുലരൊളി വീശുകയായ്

 

പുലരൊളി വീശുകയായ് കൂരിരുള്‍ അകലുകയായ്
കിളികളും ഉണരുകയായ് കളകളം ഉയരുകയായ്
(പുലരൊളി.. )

ധരയുടെ മഹിമകള്‍ അഖിലം വാഴ്ത്തും സുരുചിരസംഗീതം
പരിചില്‍ പാടിയണഞ്ഞീടുന്നൊരു കുളിരേറ്റം തെന്നല്‍
വാടികള്‍ തോറും സൂനങ്ങള്‍ ചെറുപുഞ്ചിരിതൂകി
ആടിടുന്നതില്‍ അതുലാനന്ദം പേറുകയാലെ
ഈ കിനാവില്‍ മുങ്ങി മുങ്ങി നമ്മളെന്നും വാഴുകില്‍
ഈ വസന്തം പോയിടാതെ മന്നിലെന്നും നില്‍ക്കുകില്‍
(പുലരൊളി...)

രാഗപരാഗം ഉതിര്‍ക്കും സുരഭില വാടിയിതിങ്കല്‍ ഞാൻ
രാഗസുധാരസം ഊറും നവനവ ഗാനങ്ങള്‍ പാടി
കാലില്‍ തങ്ങും പൊന്നിന്‍ തളകള്‍ കിലുങ്ങും വണ്ണം
ചേലില്‍ ചെയ്യും നടനം ചെറിയൊരു കിന്നരി പോലെ
ഹാ സുഖത്തിന്‍ പൊന്‍കിനാവേ മാഞ്ഞിടൊല്ലേ നീ ഇനി
ഗായകാ എൻനായകാ നീ വീണമീട്ടി പാടുക

പുലരൊളി വീശുകയായ് കൂരിരുള്‍ അകലുകയായ്
കിളികളും ഉണരുകയായ് കളകളം ഉയരുകയായ്
ലാവണ്യം തിങ്ങിവിങ്ങും വാസന്തശ്രീലോലേ മായരുതേ ദേവി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pularoli veeshukayaay

Additional Info

Year: 
1952