തകരുന്നു ജീവിതം

 

തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ
തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ

മാതൃഹൃദയം പോലാ ശ്രവണം കരളാകെ കീറി
ജീവിത ഭാരഹാരമണിയും സോദരന്‍ നീയോ
തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ

ഭീകര അപവാദവഹ്നിയില്‍ മല്‍ധീരത നശിച്ചിതയ്യോ
വീടും നാടും വെടിവതോ  നിന്‍ മധുരിമ ചിന്തും ആശ
നിന്നുള്ളം തെളിഞ്ഞിടാതോ രാജു ഉണരുക ധീരസഖാവേ
തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ
തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thakarunnu jeevitham

Additional Info

Year: 
1952