ജീവിതം അഴലില്‍ ആഴ്ത്തിടാതെ

 

ജീവിതം അഴലില്‍ ആഴ്ത്തിടാതെ
ഉണരൂ ഉണരൂ ഉണരൂ നീ

ഉണരു ഉണരു നീ... ഉറക്കം
ജീവിതമഴലില്‍ ആഴ്ത്തിടാതെ
ഉണരു ഉണരു നീ... ഉറക്കം
ജീവിതമഴലില്‍ ആഴ്ത്തിടാതെ

സ്വാശ്രയബോധത്തണലില്‍ വളരു
സ്വന്തം കാലില്‍ ചലനം സുഖകരം
തോല്‍മയില്‍ അണുവും അടിപതറാതെ
തുടരുക കര്‍മ്മം തുടരുക നീ

ത്യാഗസുന്ദരസുരഭില മലരില്‍
നിര്‍ദ്ദയലോകം ചളിയെറിയുന്നു
മലരേ നീ ഇതില്‍ കരയാതെ
ചൊരിയുക സേവനമധു ചൊരിയൂ

പൂവിന്‍ മധു നുകരും അളി പോകും
വഞ്ചനയേറിയ ഉലകം മകളേ
വിധിയോര്‍ത്തിനിമേല്‍ കരയാതെ
മതിയാല്‍ ഉയരാന്‍ തുനിയുക നീ
ഉണരു ഉണരു നീ... ഉറക്കം
ജീവിതമഴലില്‍ ആഴ്ത്തിടാതെ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Jeevitham azhalil

Additional Info

Year: 
1952

അനുബന്ധവർത്തമാനം