ഓശാന ദാവീദിൻ സുതനേ ഓശാന

ഓശാനാ ഓശാനാ - ദാവീദിന്‍ 
സുതനേ ഓശാനാ
ഓശാനാ ദാവീദിന്‍ സുതനേ 
ഓശാന ഓശാന ഓശാനാ

പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍
നിരന്തരം തിരുനാമം മുഴങ്ങിടുന്നു
കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ
അത്യുന്നതങ്ങളില്‍ ഓശാന
ഓശാനാ ദാവീദിന്‍ സുതനേ
ഓശാന ഓശാന ഓശാനാ

മലരും തളിരും മലനിരയും
മണ്ണും വിണ്ണും നിറഞ്ഞവനേ
മാനവമാനസ മാലകറ്റാന്‍
മനുജനായ് മഹിതത്തില്‍ പിറന്നവനേ
ഓശാനാ ദാവീദിന്‍ സുതനേ
ഓശാന ഓശാന ഓശാനാ

അവനിയില്‍ മനുജര്‍ക്കു മന്നവനായ്
അഖിലമാം പ്രപഞ്ചത്തിലുന്നതനായ്
അവശര്‍ക്കുമഗതിക്കുമാശ്രയമായ്
നലമതില്‍ മരുവുന്ന പരം‌പൊരുളേ

ഓശാനാ ദാവീദിന്‍ സുതനേ 
ഓശാന ഓശാന ഓശാനാ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hosana Daveedin Suthane Hosana

Additional Info

Year: 
1963

അനുബന്ധവർത്തമാനം