യൂദെയാ വരൂ
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ (2)
അഴകേഴും മെയ്യിൽ ചാർത്തണം
മഴവില്ലേ ചെയ്യൂ നർത്തനം
വരൂ മന്നൻ തന്റെ ആനന്ദത്തിൻ
മംഗളങ്ങൾ പാടാൻ
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ
സ്വല്പം വിരിയും ലില്ലിപ്പൂവാം
സുന്ദരിമാരുടെ കണ്ണിലോ
സ്വർഗ്ഗം പകരാൻ പളുങ്കുപാത്രേ
തുടുതുടെയെഴുമീ വീഞ്ഞിലോ
(സ്വല്പം വിരിയും...)
കിന്നരമേന്തിയ കന്യകമാർതൻ
സുന്ദരഗാനം തന്നിലോ (2)
എൻ നടയിലോ... നടനത്തിലോ...
എൻ നടയിലോ നടനത്തിലോ
ഉടയാടകൾതൻ ചലനത്തിലോ
രസമെങ്ങ് സുഖമെങ്ങ്
പ്രിയമന്നവനിൻ മനമെങ്ങ്
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ
എന്നെക്കണ്ടാൽ ഏതുള്ളം ആടീടാം
എന്നെക്കണ്ടാൽ ഏതുള്ളം വാടീടാം (2)
ഏതുള്ളം വാടീടാം ഏതുള്ളം വാടീടാം
ഇമ്പത്തിൻ പൂക്കൾ ചൂടീടാം
യൂദെയാ വരൂ മന്നവന്റെ
തിരുനാൾ വിരുന്നായ് വരൂ പാടുവാൻ
ഗാനം മധുരം നടനം ചതുരം
ആനന്ദം മന്നവന്നേകാൻ
ആടുക ജഗമേ പാടുക ജഗമേ
ആനന്ദം മന്നവന്നേകാൻ
(ഗാനം മധുരം....)
ആടുക ജഗമേ... പാടുക ജഗമേ....
ആടുക ജഗമേ...