നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍

 

നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍
നീന്തി നീന്തി ഉല്ലാസമായ്

അലയിളകും വെള്ളത്തില്‍ 
കുളിരിളകും ഉള്ളത്തില്‍ (2)
തളിരിലയില്‍ താളമിടും അന്നംപോല്‍
തളിരിലയില്‍ താളമിടും അന്നം പോലെ
ലല്ലല്ലല്ല.....

നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍
നീന്തി നീന്തി ഉല്ലാസമായ്

ചന്ദ്രികയില്‍ മുങ്ങിമുങ്ങി ചാഞ്ചാടും പൂവേ
നിന്റെ പേരു ശലോമിയാ രാജകുമാരി
നക്ഷത്രം കണ്ണുകളില്‍... നല്പവിഴം ചുണ്ടുകളില്‍
മഴവില്ലു പൂത്തവളോ രാജകുമാരി
ഞങ്ങളുടെ രാജകുമാരി

നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍
നീന്തി നീന്തി ഉല്ലാസമായ്

കണ്ണാടി തെളിനീരില്‍ കളിയാടി മുങ്ങി
കണ്ടതെന്തു ചൊല്ലുവിനെന്‍ കന്യകമാരേ (2)
ഏഴുകടലേഴുമല എല്ലാം കടന്ന് 
എത്തും നിന്റെയരികിലു ചക്രവര്‍ത്തിയിന്ന്
ലെബനോണിന്‍ പവിഴം വേണം
ലിബിയായിന്‍ മുത്തുവേണം
ഹിന്ദുസ്ഥാനിന്‍ പട്ടു നിന്നെയണിയിക്കേണം
ഞങ്ങള്‍ തന്നെയണിയിക്കേണം

നീരാടാം സഖി നീലമലര്‍പ്പൊയ്കയില്‍
നീന്തി നീന്തി ഉല്ലാസമായ്
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeraadaam sakhi