ഗലീലിയാ കടലിലേ
Music:
Lyricist:
Singer:
Film/album:
ഓ... ഓ... ഓ...
ഗലീലിയാ കടലിലേ
മീന്‍പിടിക്കും തോഴരേ
ഏലയേലം വലയെറിയാം
എല്ലാരും നാമൊന്നായി
വലയില്‍ മീനു നിറയട്ടേ
മലയില്‍ വാഴും ദൈവമേ
വഴിയില്‍ ചുഴിയും കാറ്റും മാറി
വഞ്ചിമുന്നോട്ടേറട്ടേ (2)
ഫറാവോന്റെ അടിമയായ് (2)
പരിതപിച്ച നമ്മളെ
ആശ നല്‍കി വിടുതല്‍ ചെയ്തു
മോശയാം പ്രവാചകന്‍ (2)
ഇന്നു നമ്മള്‍ സീസറിന്റെ -
അടിമകളായ് എങ്കിലും
ഇനിയും വരും ഒരു മിശിഹാ
ഇവിടെ നിന്നു പോറ്റുവാന്‍ (2)
അവന്റെ വലത്തു ഭാഗത്ത്
ആയിരങ്ങള്‍ വീഴുമേ (2)
അവന്റെ ഇടത്തു ഭാഗത്തോ
പതിനായിരങ്ങള്‍ വീഴുമേ
അവനോ വരുമവനോ
വരുമവനോ അതി ബലവാന്‍
അവനോ അതി ബലവാന്‍
അവനോ അതി ബലവാന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Galiliya kadalile
Additional Info
Year:
1963
ഗാനശാഖ: