ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ

തിരികൊളുത്തുവിൻ ചക്രവാളങ്ങളേ
വഴിയൊരുക്കുവിൻ മാലാഖമാരേ
മണിമയസ്വർഗവാതിൽ തുറന്നു
കനകതാരമുദിക്കുന്നു ദൂരേ
ദിവ്യനക്ഷത്രമേ ഇതിലേ... ഇതിലേ...

ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ
പുൽക്കുടിൽ തന്ന മണിക്കിടാവേ - കൊച്ചു
പുൽക്കുടിൽ തന്ന മണിക്കിടാവേ
നിന്നിളം പുഞ്ചിരി പൂന്തേനുണ്ണുവാൻ
വന്നുനിൽക്കുന്നോരിടയർ ഞങ്ങൾ
വന്നുനിൽക്കുന്നോരിടയർ ഞങ്ങൾ  
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ

എത്ര യുഗങ്ങൾ തപസ്സുചെയ്തു ഞങ്ങൾ
എത്ര നൂറ്റാണ്ടുകൾ കാത്തിരുന്നു - ഞങ്ങൾ
എത്ര നൂറ്റാണ്ടുകൾ കാത്തിരുന്നു (2)
ഈ ദിവ്യ ദർശനം കണ്ടൊന്നു വാഴ്ത്തുവാൻ
എത്ര തീർഥാടനം ചെയ്തു ഞങ്ങൾ
എത്ര തീർഥാടനം ചെയ്തു ഞങ്ങൾ 
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ

കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
നാട്ടിലേക്കെത്തിയ പൊൻ വിളക്കേ
നാട്ടിലേക്കെത്തിയ പൊൻ വിളക്കേ (2)
നിൻ രാജവീഥി തെളിയുമാറാകണം
നിന്റെ സാമ്രാജ്യം പുലർന്നിടേണം - എന്നും
 നിന്റെ സാമ്രാജ്യം പുലർന്നിടേണം

ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ - കൊച്ചു
പുൽക്കുടിൽ തന്ന മണിക്കിടാവേ

Bethlaheminte.mpg