കൂനില്ലാക്കുന്നിന്മേലൊരു
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...

കാണാപ്പെരുമരമതിലങ്ങൊരു കൂടുണ്ടേ ചെറു കൂടുണ്ടേ...
പോരുന്നോ... പോരുന്നോ... ചെറു കുഞ്ഞാറ്റക്കിളിമകളേ....

പെരുമരമുണ്ടേ... മരമുണ്ടേ...
പാലൊണ്ടേ... തേനൊണ്ടേ... ഒത്തുകൊറിക്കാന്‍ തെനയൊണ്ടേ...
മഞ്ഞില്‍ ചെറു ചൂടു പുതയ്ക്കാന്‍
ചെറകൊണ്ടേ... എന്‍ ചെറകൊണ്ടേ....
പോരുന്നോ... പോരുന്നോ... ചെറു കുഞ്ഞാറ്റ-
ക്കിളിമകളേ... കുഞ്ഞാറ്റക്കിളിമകളേ....
തെരു തെരെ ചൊരിയുന്നൊരരിമുല്ലപ്പൂവിന്റെ-
മണമെങ്ങും മറക്കുവാന്‍ കഴിയില്ലെന്നൊരുവരി-
ക്കവിതയ്ക്കു വകയുണ്ടെന്നിരിക്കുമ്പം കളിപറഞ്ഞൊരു-
കൊച്ചുകുരുവിക്കുഞ്ഞൊരു കുടം തേന്‍ കുടിച്ചടിപിടി-
യലശണ്ഠ നടന്നെന്നു പറയുന്ന കഥയിതു-
ശരിയല്ലന്നലയുമ്പം കെതയ്ക്കുന്ന തലതല്ലിക്കാറ്റേ....
കൂനില്ലാക്കുന്നിന്മേലൊരു കാണാപ്പെരുമരമുണ്ടേ...
പെരുമരമുണ്ടേ... മരമുണ്ടേ...
രാവോളം പാടിയുറക്കാന്‍ പാട്ടൊണ്ടേ പാട്ടൊണ്ടേ...
ചാവോളം കൂടെയിരിക്കാന്‍ ഞാനൊണ്ടേ ഞാനൊണ്ടേ...
വാനോളം പ്രേമം പകരാന്‍ കരളൊണ്ടേ എന്‍-
കരളൊണ്ടേ... കുഞ്ഞാറ്റക്കിളിമകളേ...