വഴിയോരത്തൊരു
വഴിയോരത്തൊരു ചെറുചിരി... ഒരു ചെറു ചിരി... ഒരു ചെറുചിരി...
നറുപൂ ചിരിതന്‍ പൂത്തിരി പൂത്തിരി... പൂത്തിരി...
വഴിയോരത്തൊരു ചെറുചിരി നറുപൂ ചിരിതന്‍ പൂത്തിരി...
തെളിവെയില്‍ മുത്തും നിലകളില്‍ കളിയാടുന്നൊരു കളിചിരി...
ആരുമറിയാതെ കാട്ടിലെങ്ങോ പേരറിയാ പൂ വിരിയും...
ആരുമറിയാതെ കാട്ടിലെങ്ങോ പേരറിയാ പൂ വിരിയും....
പൂമണം പൂശിയ പുല്ലാങ്കുഴലില്‍ ഈണം മൂളും കുളിര്‍ കാറ്റില്‍
പാറും ഞാനൊരു ശലഭമായ്...
ഈ വഴിയോരത്തൊരു ചെറുചിരി... നറുപൂ ചിരിതന്‍ പൂത്തിരി...
തെളിവെയില്‍ മുത്തും നിലകളില്‍ കളിയാടുന്നൊരു കളിചിരി...
താളമറിയാതെ കരളിലൂറും രാഗമേതോ ആരറിവൂ...
താളമറിയാതെ കരളിലൂറും രാഗമേതോ ആരറിവൂ...
കണ്ണിനൊരുത്സവമേളയൊരുക്കും പൊന്നിന്‍ കനവുകള്‍ ഉണരും...
പാടും ഞാനൊരു പൂങ്കുയിലായ്....