പ്രണയമേതു പോല്‍
പ്രണയമേതു പോല്‍ തൂവല്‍ മുളയ്ക്കുന്ന
പുലരി പോലെയോ പൂവുകള്‍ പോലെയോ...
ഹൃദയ രക്തസിന്ദൂരം പടര്‍ന്നെഴും
ഒരു വിലാപമാം മൂവന്തി പോലെയോ...
പ്രണയമേതു പോല്‍... പ്രണയമേതു പോല്‍....
ഉടല്‍ പൊതിഞ്ഞു പൊന്നാടകള്‍ ചാര്‍ത്തീടും
ഒരു കണിക്കൊന്ന പോലെഴും വേനലോ...
പുതുമഴപ്പെയ്‌ത്തിലുണരുന്ന മണ്ണിന്റെ
മദസുഗന്ധാഭിഷിക്തമാം വര്‍ഷമോ...
പ്രണയമേതു പോല്‍... പ്രണയമേതു പോല്‍....
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pranayamethu Pol
Additional Info
Year:
2008
ഗാനശാഖ: