അമ്പിളി കുന്നത്താണേ
അമ്പിളി കുന്നത്താണേ നമ്മടെ പെമ്പളവീട്...
അമ്പിളി കുന്നത്താണേ നമ്മടെ പെമ്പളവീട്...
കലപില പെമ്പളവീട്... അവടെ.. സൊകവാണേ...
കാലത്തമ്മ കഞ്ഞിതരുന്നതു ചാമക്കഞ്ഞി... കളപള ചാമക്കഞ്ഞി
ആകഞ്ഞിയാണേൽ കൊളമാണേ...
കുട്ടകത്തിൽ... അതൊരു കുട്ടകത്തിൽ...
അതിലെറങ്ങി മുങ്ങിതപ്പ്യാൽ ഒരു വറ്റും കാണുകേല...
അമ്പിളി കുന്നത്താണേ നമ്മടെ പെമ്പളവീട്...
കലപില പെമ്പളവീട്... അവടെ.. സൊകവാണേ...
വൈയ്യിട്ടമ്മ കാപ്പിതരുന്നതു കട്ടൻകാപ്പി... കറുകറെ കട്ടൻകാപ്പി
ഒരു ചെമ്പുകലത്തിൽ… കടുകടെ കട്ടൻകാപ്പി
അതിന്നുചക്കരവേണേൽ ചന്തേൽ പോണം ക്ലാരപ്പെണ്ണേ...
അമ്പിളി കുന്നത്താണേ നമ്മടെ പെമ്പളവീട്...
കലപില പെമ്പളവീട്... അവടെ.. സൊകവാണേ...
കോഴിക്കുബാധക്കു തീയ്ക്കു പോയപ്പോൾ നത്തുകടിച്ചെന്റെ കൈയ്യൊടിഞ്ഞേ..
കോഴിക്കുബാധക്കു തീയ്ക്കു പോയപ്പോൾ നത്തുകടിച്ചെന്റെ കൈയ്യൊടിഞ്ഞേ..
കാലുകടഞ്ഞെന്റെ വീട്ടി വന്നപ്പൊ പൂച്ചക്കുഞ്ഞിനു ചോറുകൊടുത്തപ്പൊ
കാലുകടഞ്ഞെന്റെ വീട്ടി വന്നപ്പൊ പൂച്ചക്കുഞ്ഞിനു ചോറുകൊടുത്തപ്പൊ
കൈനിവർന്നേ എന്റെ കൈനിവർന്നേ... കൈനിവർന്നേ എന്റെ കൈനിവർന്നേ...
എന്തൊരാശ്ചര്യമേ ഏന്തയാർ തോട്ടം തന്നിൽ നെടുനീളെ റോഡുകൾ
നിരനിരയായ് കെട്ടിടങ്ങൾ.... പുറകിൽ കക്കൂസ്...
സർപ്പിടി സിർപ്പിടി വേലിക്കു പാത്താൻ പായുടെ വലുപ്പം പതിനാറാനക്കു
സങ്കിടി സിങ്കിടി അന്നാപൊന്നാ കൂട്ടം കൂടി രാജാമകനേ വെട്ടി കുത്തി
പടവാസ്…. പടവാസ്...
പിച്ചിതീ പിക്കിടപോളീ കളബാധി ഭർത്താവാരാങ്കീ....
പിച്ചിതീ പിക്കിടപോളീ കളബാധി ഭർത്താവാരാങ്കീ....
പോപ്പല്ലോ ടുട്രിയിന്റെ പാട്ടൊന്നു കേൾക്കുവിൻ പണിയരുതേ വിടു മലമുകളിൽ...
പോപ്പല്ലോ ടുട്രിയിന്റെ പാട്ടൊന്നു കേൾക്കുവിൻ പണിയരുതേ വിടു മലമുകളിൽ...
എടുത്തപ്പം പാവക്ക അരിഞ്ഞപ്പം കോവക്ക ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക...
എടുത്തപ്പം പാവക്ക അരിഞ്ഞപ്പം കോവക്ക ചട്ടിയിലിട്ടപ്പം കൊത്തച്ചക്ക...
ആടിമാലീസേ കോടിവൈലസേ ആടിമാലീസേ...
ഏ... ആടിമാലീസേ കോടിവൈലസേ ആടിമാലീസേ...
ഞാറുകുത്തെടി വെള്ളംതേവടി കളപറിക്കെടി വളമെറക്കടി
വാളെടുക്കടി കതിരുകൊയ്യടി കറ്റ കെട്ടടി ചൊമ ചൊമക്കെടീ...
പറനെറക്കടീ തുള്ളിച്ചാടെടീ....
മെച്ചമൊടുപായുന്നൊരു കച്ചവടക്കപ്പൽ കൊച്ചീലെത്ത്യഥ നങ്കൂരമിട്ടു...
കടലാസു കണ്ണാടി റിസ്ക്കിട്ടു ചിമ്മിനി ഉടലേസു പഞ്ചാരശീലത്തരങ്ങൾ
കത്തിമണി പിഞ്ഞാണി യന്ത്രങ്ങൾ റിസ്കി കത്തുന്ന തീപ്പെട്ടി മണ്ണെണ്ണമന്മോ
മേരിമഹാറാണിയോടു ജോർജുതിരുമേനി മേവുന്ന ലണ്ടനിതാ ചിയേഴ്സു വിളിപ്പൂ...
മേരിമഹാറാണിയോടു ജോർജുതിരുമേനി മേവുന്ന ലണ്ടനിതാ ചിയേഴ്സു വിളിപ്പൂ...
അമ്പിളി കുന്നത്താണേ നമ്മടെ പെമ്പളവീട്...
കലപില പെമ്പളവീട്... അവടെ.. സൊകവാണേ...