വെള്ളിത്തിങ്കൾ ചെപ്പുണർന്ന

Year: 
2014
vellithinkal cheppunarnna
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

എഹേയ് ..ഏ ..
വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചംപാടി
വിണ്ണിൽ എരിവേനൽ  വീണമീട്ടും നിന്നും ദേവതയോ
മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി..
പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവാളോ
ഒരു പൂവിതൾ മഴതാരം.. നാണത്തിൽ കൊഞ്ചിയാലും
വെണ്‍ചിരിമലരുകൾ കൊലുസ്സുമായി
വെണ്‍തൂവൽ കതിരാടും സ്നേഹത്താൽ നിറയുമീ
മോഹങ്ങൾ കുളിരുമായി
കണ്ണിൽ പെയ്യും മോഹം വിങ്ങും പ്രേമം ചൂടുമീ
യാമം തരളിതമായി ..
കൈയ്യിൽ മെയ്യും ദാഹം മുങ്ങും വാനം നുകരുമീ
തീരം തേടുകയായി ..
വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചംപാടി
വിണ്ണിൽ എരിവേനൽ വീണമീട്ടും നിന്നും സ്നേഹിതനോ
ആ ..ആ  ..ഓ
ഉയിരിലേ നിനവുകൾ ഉണരുമീ കിളികളായി
കനവിലേ പുലരികൾ നിറയുമീ..
പൂങ്കിനാവും തെന്നൽ ഒളിയും പാടും അഴകായി
കോടമഞ്ഞും മിന്നൽ കുളിരിൻ പൂങ്കാറ്റിൻ ചുണ്ടിൽ
വെണ്‍പദം വാനം അതിലൂറും ഖടങ്ങളിൽ
നിൻ സ്വരം പാറും അതിലാഴും നിറങ്ങളിൽ

വെള്ളിത്തിങ്കൾ ചെപ്പുണർന്ന നെഞ്ചംപാടി
വിണ്ണിൽ എരിവേനൽ  വീണമീട്ടും നിന്നും ദേവതയോ
മഞ്ഞുതുള്ളി മുത്തുവീണെന്നുള്ളം തുള്ളി..
പൊന്നിൻ ഇളവെയിൽ വീണുറങ്ങും പെണ്ണിവാളോ

sPuLDppqIdo