പൂവിൻ മാറിലെ പരാഗം

പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായി കിനാവിൽ പൂക്കും താരമോ..
പവിഴ സന്ധ്യയോ അധരകാന്തിയോ 
ഹൃദയം തേടുമാ പ്രണയഭംഗിയോ
ഓഹോ.. വിടരം മലരോ നീയോ കണ്ണേ

പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായി കിനാവിൽ പൂക്കും താരമോ..
ഹാഹാ ..ഹാഹാ ..ഹാ.. ആ ..ഹാ

ഒരേ കനവിൽ നനഞ്ഞു നാം.എന്നും
ഒരേ കവിത മൃദുലമായി മൂളി മധുരമായി നാം..
ഓ.. പ്രണയമഴയായി പൊഴിയാമോ കരളിലാകെ
എൻ ഇരുളു വഴിയാകെ. ..
നിലാവായി കൂടെ വരുമോ നീ സഖീ..
പവിഴ സന്ധ്യയോ അധരകാന്തിയോ  
ഹൃദയം തേടുമാ പ്രണയ ഭംഗിയോ ..ഓ
ഹാ ..ആ ഹാഹാ ..ആ ഹാഹാ..ആ ..

വരൂ.. അകലെ മലനിലയോരം പൂവേ
തരൂ.. കരളിൽ നിറയുമാമധു മധുപനായി നീ
ഓ.. തണലുമരമായി പടരാം ഞാൻ വഴിയിലാകെ
ആ തണലിലലിയാനായി പറവയായി നീ വരാമോ
എൻ സഖീ ...

പൂവിൻ മാറിലെ പരാഗം തേടും മായക്കാറ്റോ
മായാജാലമായി കിനാവിൽ പൂക്കും താരമോ.. ഹോ

-XIbbtlwrxg