ആ നമ്മള് കണ്ടില്ലന്നാ

ആ നമ്മള് കണ്ടില്ലന്നാ
ആരോരും ഇതറിയില്ലന്നാ
പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം
ഹമ്പടി അവളുടെ നാവൂസ് (2)
ഓ ..ഓ ..ഓ ..ഓ

ഓളഴകിയ കണ്‍വല വീശി
ഓനതിലൊരു മീനായി വീണേ
ഹുയ്യാരമൊരിമ്മുണി വലുതാ
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട
നാണക്കേടായല്ലോ ഞമ്മള് മുണ്ടാൻ നിയ്ക്കണ്ട

മാളോരുടെ മനത് മുഴുക്കെ
മാന്തുന്നൊരു നെഗളിപ്പാണേ.. ഹേയ്
ഉശിരൊരിക്കല് മിശറു് കടിച്ചാൽ
മാറാത്തൊരു  നൊമ്പരമാണേ
 
ആ നമ്മള് കണ്ടില്ലന്നാ
ആരോരും ഇതറിയില്ലന്നാ
പൂങ്കോഴീം പിടയും തമ്മില് ശ്രുംഗാരം കിണ്ണാണം
ഹമ്പടി അവളുടെ നാവൂസ്

ആരെന്തു പറഞ്ഞാലെന്താ നേരറിയാനാളുണ്ടിവിടെ
തെറിവ് പുലിക്കണ മുഹബ്ബത്താണിത്
ശേമാൻമാരങ്ങനെ പറയുന്നൂ
ആ നിങ്ങള് കണ്ടീലൊന്നും  
ഈ ദുനിയാവതിയിലൊന്നും പൂങ്കോഴീം പിടയും തമ്മില്
ശ്രുംഗാരം കിണ്ണാണം
കണ്ടാലാർക്കും കൊതിയാന്നേ  
ഓ ..ഓ ..ഓ
ഹലി ഹലിയോ ഹലി ഹുലാലോ
ഹലി ഹലിയോ ഹലി ഹുലാലോ
ഹലി ഹലിയോ ഹലി ഹുലാലോ
ഹലി ഹലിയോ ഹലി ഹുലാലോ
ഓ ..ഓ ..ഓ ..ഓ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aa nammalu kandillanna

Additional Info

Year: 
2014
Lyrics Genre: