കാലം പറക്ക്ണ മാരി പിറക്ക്ണ

കാലം പറക്ക്ണ മാരി പിറക്ക്ണ
രാവ് തണ്ക്കണ നേരം
അതിരില്ലാ ഖിസ്സത്തൻ കിളിവാതിൽ ചാരത്ത്
രാക്കഥ മൂളുന്നതാരോ
രാക്കിളി പെണ്ണോ ആയിരത്തൊന്നു
രാക്കഥ പാടിയ ജിന്നോ

കർക്കിടകക്കറ്റിന്റെ ചിറകിൽ പറക്ക്ണ 
മിന്നാമിനുങ്ങൊന്നായി ചൊന്നു (2)
എവിടെന്ന് വര്ണതീ ഇരുളും വെളിച്ചവും 
മണ്ണിലെ മയ്യത്തും പേറുംപോലെ 
കാലം പറക്ക്ണ മാരി പിറക്ക്ണ
രാവ് തണ്ക്കണ നേരം

ഓരോ തൊട്ടിലും ചൊല്ലണ് നമ്മോട് 
എവിടെന്ന് വരണതീ കനവായി ജനനം (2)
പിന്നോരോ മഞ്ചലും നമ്മോട് ചൊല്ലണ്
എങ്ങോട്ട് പോകണ് കഥയായി മരണം

കാലം പറക്ക്ണ മാരി പിറക്ക്ണ
രാവ് തണ്ക്കണ നേരം

ഉഹും... ഉഹും... ഉഹും...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kalam parakkanu (balyakala saghi malayalam movie)

അനുബന്ധവർത്തമാനം