താമരപ്പൂങ്കാവനത്തില്

താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ
പങ്കുറങ്കുള്ളോളെ
പൂനിലാവ്‌ വന്ന് വിതറുന്നുണ്ട്
പൂക്കളിൽ റാണിയായി പൂത്തുനിൽക്കുന്നോളേ
പൂത്തുനിൽക്കുന്നോളേ ..

കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി
കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി
കണ്മണിയെ കാണുവാനായി കണ്‍ കൊതിച്ചുപോയി
കണ്മണിയെ കാണുവാനായി കണ്‍ കൊതിച്ചുപോയി
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ

താമര പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ
പങ്കുറങ്കുള്ളോളെ ..

അന്നൊരു നാളമ്പിളി മാമൻ വമ്പനായി വന്നു
അന്നൊരു നാളമ്പിളിമാമൻ വമ്പനായി വന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു
കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളെ

താമര പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ
പങ്കുറങ്കുള്ളോളെ ..
പൂനിലാവ്‌ വന്ന് വിതറുന്നുണ്ട്
പൂക്കളിൽ റാണിയായി പൂത്തുനിൽക്കുന്നോളേ
പൂത്തുനിൽക്കുന്നോളേ ..
താമര പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവർണ്ണ പൈങ്കിളിയില് പങ്കുറങ്കുള്ളോളെ
പങ്കുറങ്കുള്ളോളെ ..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thaamara poonkavanathilu (balyakalasaghi 2014 malayalam movie)