കണ്ണാരം പൊത്തിപ്പൊത്തി

കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കാണാത്ത പിള്ളേരെല്ലാം കണ്ടോംകൊണ്ടോടി വായോ
അക്കരെ നില്‍ക്കണ ചക്കിപെണ്ണിന്റെ
കയ്യൊ കാലോ തൊട്ടു വായോ, കയ്യൊ കാലോ തൊട്ടു വായോ,
നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റ്യേ...ഞാനവിടെ ചെന്നേപ്പിന്നെ...കെട്ടാപ്പുര കെട്ടിച്ചേ...

 ഹെയ്.. കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
മലയോരം പിടഞ്ഞുണര്‍ന്നേ, തെച്ചിപ്പൂവും കണ്ണുത്തുറന്നേ
ഹാ.. മലയോരം പിടഞ്ഞുണര്‍ന്നേ, തെച്ചിപ്പൂവും കണ്ണുത്തുറന്നേ
കുഞ്ഞിപ്പെണ്ണേ കുറുമ്പിപ്പെണ്ണേ കെട്ടും കെട്ടി പറപറക്ക്
കൊക്കരക്കോ കൊക്കിപ്പാറും ഉത്തുമന്നല്‍ കൊക്കുരുമ്മും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
കുതിച്ചു പായും നാളുകളില്‍  നിനക്കയൊരു കോളുവരും

 നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റ്യേ...ഞാനവിടെ ചെന്നേപ്പിന്നെ...കെട്ടാപ്പുര കെട്ടിച്ചേ...
കുഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ കണ്മിഴിക്ക് മടിച്ചിപ്പൂച്ചേ
ഹാ അന്തിക്കുളം വറ്റിക്കുമ്പം കണ്ണുമീനെ കൊണ്ടത്തരാം
കോടിമുണ്ട് ഞൊറിഞ്ഞുടുത്ത് കൂടെവാ വെള്ളരിപ്രാവേ
കുന്നിക്കുരുത്തോലചുറ്റി കുണുങ്ങിവാ മകരവെയിലേ
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
കുതിച്ചു പായും നാളുകളില്‍  നിനക്കയൊരു കോളുവരും

 നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റ്യേ...ഞാനവിടെ ചെന്നേപ്പിന്നെ...കെട്ടാപ്പുര കെട്ടിച്ചേ...
ഹെയ്.. കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു

Kannaram Pothi - Elsamma Enna Ankutty