പിണങ്ങരുതേ നീ

പിണങ്ങരുതേ നീ പിണങ്ങരുതേ
പരിഭവമോ അരുതേ
എഴുതാം ഞാന്‍ പാടാം
നിനക്കു വേണ്ടി ഒരു പ്രേമഗീതം
പ്രേമഗീതം
(പിണങ്ങരുതേ)

ഓര്‍ത്തിരിയ്ക്കാന്‍ നിന്‍ മുഖം മാത്രം
കണ്ടിരിയ്ക്കാന്‍ നിന്‍ ചിത്രം മാത്രം
പറഞ്ഞിരിയ്ക്കാന്‍ നിന്‍ കഥ മാത്രം
കേട്ടിരിക്കാന്‍ നിന്‍ സ്വരം മാത്രം
(പിണങ്ങരുതേ)

എന്നരികില്‍ നിന്‍ നിഴല്‍ മാത്രം
എന്‍ മനസില്‍ നിന്‍ മൊഴി മാത്രം
എനിയ്ക്കു പാടാന്‍ നിൻ ഗീതം മാത്രം
കാത്തിരിയ്ക്കാന്‍ നിന്നെ മാത്രം
(പിണങ്ങരുതേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pinangaruthe nee