സ്വരരാഗ സംഗീതമേ (M)

Year: 
2005
Film/album: 
swara raga sangeethame (M)
0
No votes yet

സ്വരരാഗ സംഗീതമേ അണയാത്തതെന്താണു നീ(2)
പ്രണയത്തിന്‍ കുളിര്‍മഴയായ്
അനുരാഗത്തിന്‍ ശ്രുതിലയമായ്
പാടാത്തതെന്താണു നീ
സ്വരരാഗ സംഗീതമേ അണയാത്തതെന്താണു നീ

രാഗമെന്നിൽ താളമെന്നിൽ രാക്കുയില്‍പാട്ടു കേട്ടു (2)
ശരത്‌കാല രാത്രിയില്‍ കുളിരേറ്റ വേളയില്‍ (2)
അറിയാതെ അറിയാതെ കേട്ടു നിന്നു
ഒന്നും ഉരിയാടാനാവാതെ കാത്തു നിന്നു
(സ്വര രാഗ)

ഉം....ഉം..ആ..ആ...ആ..
പാട്ടുണര്‍ന്നു രാക്കുയിലിൽ സ്വര്‍ഗീയ സ്വപ്നമായ് (2)
വിരഹാര്‍ദ്ര രാത്രിയില്‍ അറിയാതെ എന്‍ മനം (2)
അകലത്തങ്ങെവിടെയൊ പോയ്‌ മറഞ്ഞു
ഒന്നും ഉരിയാടാനവാതെ ഞാനിരുന്നു
(സ്വര രാഗ)