എൻ മനം അറിഞ്ഞീല

Film/album: 
en manam arinjeela
ഗാനശാഖ: 
0
No votes yet

എന്‍ മനം അറിഞ്ഞീല എന്‍ ബാല്യമൊന്നും
അരുതാത്തതൊരുപാടു ചെയ്തെന്റെ ബാല്യം
അരുതെന്നു ചൊല്ലിയ അമ്മയെ പോലും (2)
അറിയാതെ ഞാനന്നവഗണിച്ചു
ഒന്നുമറിയാതെ ഞാനന്നവഗണിച്ചു
(എന്‍ മനം)

ഇനി ഉണ്ടോ ആ ബാല്യം
ഇനി ഉണ്ടോ ആ ഭാഗ്യം (2)
എന്‍ പുഴയോരത്തെ തങ്ക ചൂടും
എന്‍ കളിയോരത്തെ മണ്‍ വീടും
എന്‍ കനവോരത്തെ തുമ്പപ്പൂവും പൂവും
എന്‍ മിഴിയോരത്തെ മഴവില്ലും
ഇനിയുണ്ടോ ആ ബാല്യം
ഇനിയുണ്ടോ ആ ഭാഗ്യം
(എന്‍ മനം)

എവിടെയാണാ രാഗം
മറഞ്ഞുപോയാ ഗാനം
എന്‍ കുടിലോരത്തെ തുമ്പി പെണ്ണും
എന്‍ നിനവോരത്തെ പീലിക്കണ്ണും
എന്‍ വഴിയോരത്തെ വെള്ളിക്കൊലുസും കൊലുസും
എന്‍ മനവോരത്തെ നീലക്കണ്ണും
ഇനി ഉണ്ടോ ആ ബാല്യം
ഇനി ഉണ്ടോ ആ ഭാഗ്യം
(എന്‍ മനം)