എന്നും എന്നെന്നും
എന്നും എന്നെന്നും കാണുവാന്‍
എന്നോടിഷ്ടം കൂടുവാന്‍ (2)
എന്നെന്നും എന്‍ മാറില്‍ മയങ്ങാന്‍
എന്നോടു പരിഭവം ചൊല്ലാന്‍
എന്‍ പ്രിയതേ നീ അണയുകില്ലെ
(എന്നും..)
ആദ്യമായി ഞാന്‍ നിന്നെ കണ്ട നേരം
ഏഴു വര്‍ണ്ണങ്ങളും വിരിഞ്ഞു നിന്‍ കണ്ണില്‍
നിന്റെ കവിളിലെ നുണക്കുഴി കണ്ടപ്പോള്‍
ആയിരം ആശകള്‍ പീലി വീശി
(എന്നും..)
മധുരമാം നിന്‍ സ്വരം കേട്ട നേരം
ആയിരം കവിതകള്‍ തളിരണിഞ്ഞുള്ളില്‍
നിന്റെ ചുണ്ടിലെ കൊഞ്ചലില്‍ പുഞ്ചിരി
പ്രേമത്തിന്‍ ജാലകം തുറന്നു വച്ചു
(എന്നും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
ennum ennennum