ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ

 

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ (2)
പൂവാലനായി നില്‍ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി (2)

കൊത്താനറിയാത്ത കോഴി (2)- കാലില്‍
കെട്ടിയതാരാണെന്‍ കോഴി (2)
തെക്കേലെ സുന്ദരി തന്‍ കൂട്ടില്‍ നിന്നെ
പൂട്ടിയതെന്താണെന്‍ കോഴി
പൂട്ടിയതെന്താണെന്‍ കോഴി

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ 
പൂവാലനായി നില്‍ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി 

പാടാന്‍ മിടുക്കുള്ള കാക്ക (2)- എന്നെ
മാടിവിളിച്ചതെന്തേ കാക്ക (2)
കിന്നാരപ്പാട്ടുപാടി എന്നുള്ളിലേറി
കിക്കിളികൂട്ടിയതുമെന്തേ
കിക്കിളികൂട്ടിയതുമെന്തേ

ഓട്ടക്കണ്ണിട്ടുനോക്കും കാക്കേ - തെക്കേ
വീട്ടിലെന്തു വര്‍ത്താനം കാക്കേ 
പൂവാലനായി നില്‍ക്കും കോഴി - ഇപ്പോള്‍
കൂവിയതെന്താണെന്‍ കോഴി 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ottakkannittu nokkum kaakke

Additional Info

അനുബന്ധവർത്തമാനം