കുഞ്ഞുണ്ണി എസ് കുമാർ

Kunjunni S Kumar

1983 ഏപ്രിൽ 15-ന് പ്രശസ്ത സിനിമാ ചായാഗ്രാഹകൻ എസ് കുമാറിന്റെയും എൽ കെ കുമാരിയുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ചിന്മയ വിദ്യാലയത്തിലായിരുന്നു കുഞ്ഞുണ്ണിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം മാർ ഇവാനിയോസ് കോളേജിൽ നിന്നും മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസത്തിൽ ബിരുദം നേടി. തുടർന്ന് ബാംഗ്ലൂരിൽ നിന്നും ഇലക്ട്രോണിക് മീഡിയ ആൻഡ് കമ്യൂണിക്കേഷനിൽ പി ജി എടുത്തു. കോളേജ് പഠനകാലത്ത് കുഞ്ഞുണ്ണി മ്യുസിക്ക് വീഡിയോ ഡോക്യുമെ‌ന്ററിയും, ഷോർട്ട് ഫിലിംസും ചെയ്തിരുന്നു. പഠിയ്ക്കുമ്പോൾതന്നെ മികച്ച ഡോക്യുമെന്ററിക്കുള്ള അവാർഡും നേടി.

ചെന്നൈയിൽ പ്രശസ്ത ഛായാഗ്രാഹകൻ പിസി ശ്രീറാമിന്റെ അസിസ്റ്റന്റായിട്ടായിരുന്നു കുഞ്ഞുണ്ണിയുടെ തുടക്കം. പിന്നിട്  അച്ഛൻ എസ് കുമാറിന്റെ അസോസിയേറ്റായി കുറേ സിനിമകൾ ചെയ്തു. കുഞ്ഞുണ്ണി സ്വതന്ത്രമായി ക്യാമറ ചെയ്ത ആദ്യ ചിത്രമാണ് നെല്ലിക്ക. അതിനുശേഷം ലോഹം, വള്ളീം തെറ്റി പുള്ളീം തെറ്റി, ഒരായിരം കിനാക്കളാൽനാൻ പെറ്റ മകൻ എന്നീ ചിത്രങ്ങൾ ചെയ്തു. തെലുങ്കു സിനിമയായ Meeda Meeda യ്ക്കും ക്യാമറ ചെയ്തിട്ടുണ്ട്.

The egg എന്ന ഷോർട്ട് ഫിലിമിന് കുഞ്ഞുണ്ണിയ്ക്ക് മികച്ച ഡയറക്ടർക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ബാംഗ്ലൂർ ഇന്റർകോളേജ് ഡോക്യുമെന്ററി ഫെസ്റ്റിവെലിൽ കുഞ്ഞുണ്ണിയുടെ Dogs day out എന്ന ഡോക്യുമെന്റ്രിയ്ക്ക് മികച്ച ഡോക്യുമെന്റ്രിയ്ക്കുള്ള ആവാർഡ് ലഭിച്ചു.

കുഞ്ഞുണ്ണിയുടെ ഭാര്യ അഞ്ജലി കുഞ്ഞുണ്ണി.

കുഞ്ഞുണ്ണിയുടെ ഫേസ്ബുക്ക് പ്രൊഫൈലിവിടെ | ഇൻസ്റ്റഗ്രാം പേജിവിടെ