കൊച്ചുപ്രദീപ് പെരുമ്പാവൂർ

Kochu Pradeep Perumbavoor

1983 മെയ് 5നു പെരുമ്പാവൂരിൽ  എളമ്പകപ്പിള്ളി മാടപ്പുറം വീട്ടിൽ ചന്ദ്രൻ്റെയും  ഓമനയുടെയും മകനായി ജനിച്ചു.  പുല്ലുവഴി ജയ കേരളം സ്കൂൾ, ഗവ ബോയ്സ് ഹൈസ്കൂൾ പെരുമ്പാവൂർ , ഗണപതി വിലാസം ഹൈസ്ക്കൂൾ കൂവപ്പടി എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യസം പൂർത്തിയാക്കി.  ശ്രീ ശങ്കര കോളേജ് കാലടിയിൽ  നിന്നും  ബിരുദം പൂർത്തിയാക്കി.   പതിനേഴാം വയസ്സിൽ ഗാനമേളകളിലൂടെ ആയിരുന്നു തുടക്കം.  സംവിധായകൻ  വിനയൻ്റെ അത്ഭുതദ്വീപ് സിനിമയിലേക്കുള്ള പത്രപരസ്യം കണ്ട് അപേക്ഷിച്ച് അതിൽ തിരഞ്ഞടുക്കപെട്ടാണ് സിനിമയിൽ എത്തുന്നത്.  അത്ഭുതദ്വീപ്  എന്ന ചിത്രത്തിൽ സുലോചനൻ എന്ന കഥാപാത്രമായാണ്  കൊച്ചുപ്രദീപ് വേഷമിട്ടത്.

ടീവി ചാനൽ ഷോ ആയ മഴവിൽ മനോരമ കോമഡി ഫെസ്റ്റിവെൽ 2-ൽ ബെസ്റ്റ് കൊമേഡിയനുള്ള  അവാർഡ് ലഭിച്ചിട്ടുണ്ട്.  ഇതേ ഷോയിൽ പൊക്കം കുറഞ്ഞ 5 പേർ ഉൾപ്പെടുന്ന ടീമിനെ നയിച്ചത് കൗതുകകരമായ പരിപാടിയായിരുന്നു.

കൊച്ചുപ്രദീപിൻ്റെ  ഭാര്യ അശ്വതി. രണ്ടു മക്കളാണ് അവർക്കുള്ളത്, കാശിനാഥ്, ബദ്രിനാഥ്.

വിലാസം: വല്യക്കാട്ടിൽ വീട്, തുറവൂർ പി.ഓ., ചേർത്തല, പിൻകോഡ്  : 688532

ഫേസ്ബുക്  |  ഇമെയിൽ   |