കണ്ണൻ സാഗർ
സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം തബല വായന പഠിച്ചുകൊണ്ടും തബല ആശാൻമാരുടെ സഹായിയായി കലാപരിപാടികളിൽ പങ്കെടുത്തുകൊണ്ടുമാണ് കണ്ണൻ സാഗർ കലാരംഗത്ത് തുടക്കംകുറിയ്ക്കുന്നത്.. പിന്നീട് മിമിക്രി രംഗത്തേയ്ക്ക് മാറിയ കണ്ണൻ ജാഫർ ഇടുക്കിയെപ്പോലുള്ള കലാകാരന്മാരോടൊപ്പം മിമിക്രി അവതരിപ്പിച്ചു തുടങ്ങി. 1990 -മുതൽ പ്രൊഫഷണൽ മിമിക്രി ട്രൂപ്പുകളിൽ അംഗമായ കണ്ണൻ നിരവധി വേദികളിൽ മിമിക്രി അവതരിപ്പിച്ച് ശ്രദ്ധേയനായി. മിമിക്രി വേദികളിൽ നിന്നും ടെലിവിഷൻ രംഗത്തേയ്ക്ക് എത്തിയ അദ്ദേഹം വിവിധ ചാനലുകളിലായി കോമഡി സ്കിറ്റുകൾ, കോമഡി സീരിയലുകൾ എന്നിവയിൽ അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി.
2010 -ൽ കലാഭവൻ മണി നായകനായ അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിനിമയിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് സിനിമാഭിനയരംഗത്ത് തുടക്കമിട്ടു. തുടർന്ന് എ ബി സി ഡി, ചാർലി, നായാട്ട്, ഉദാഹരണം സുജാത, സുന്ദരി ഗാർഡൻസ് എന്നിവയുൾപ്പെടെ പതിനഞ്ചിലധികം സിനിമകളിൽ കണ്ണൻ സാഗർ അഭിനയിച്ചു.
കണ്ണൻ സാഗറിന്റെ ഭാര്യ ഗീത. അവർക്ക് രണ്ട് കുട്ടികളാണുള്ളത്.