കമൽ റോയ്

Kamal Roy

പരേതനായ അഭിനേതാവ് ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകനായി തിരുവനന്തപുരത്ത് 1970 ജനിച്ച ഇദ്ദേഹം തന്റെ ഒമ്പതാം വയസ്സിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ സായൂജ്യം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ബാലനടനായി ചലച്ചിത്രരംഗത്ത് എത്തി.

അതിനുശേഷം ആവേശം എന്ന സിനിമയിൽ ജയന്റെ കുട്ടിക്കാലം തുടർന്ന് അന്തപുര'ത്തിൽ നസീറിന്റെ കുട്ടിക്കാലം, കോളിളക്കത്തിൽ വീണ്ടും ജയന്റെ കുട്ടിക്കാലം പിന്നെ എം.ടിയുടെ മഞ്ഞ്'... അങ്ങനെ കുറെ സിനിമകൾ. 1985 ൽ പത്തിൽ പഠിക്കുമ്പോൾ ശ്രീകുമാരൻ തമ്പിയുടെ യുവജനോത്സവം ചെയ്തു. അതിൽ 'ഇന്നും എന്റെ ക ണ്ണുനീരിൽ' എന്ന പാട്ടിൽ അഭിനയിച്ച ഇദേഹത്തെ ആർക്കും പെട്ടെന്ന് മറക്കാൻ സാധിക്കില്ല. പിന്നീട് ഒരു ഗ്യാപ്പിന് ശേഷം 1996 ൽ വിനയന്റെ കല്യാണസൗഗന്ധിക'ത്തിലാണ് അഭിനയിക്കുന്നത്. അതിലെ വില്ലൻ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. 

പിന്നെ ശോഭനം, വാചാലം, ആല, പ്രേമശില്പി, പ്രണയാക്ഷരങ്ങൾ, ഡയാന തുടങ്ങി കുറച്ചു ഷക്കീല പടങ്ങൾ അതിനുശേഷം ലീഡർ, അനുരാഗക്കൊട്ടാരം അങ്ങനെ 25 ലേറെ ചിത്രങ്ങളിലും ഉണ്ണിയാർച്ച തുടങ്ങി കുറച്ചു സീരിയലുകളിലും ഇദ്ദേഹം അഭിനയിച്ചു.

ഇദ്ദേഹം ഹൃദയാഘാതത്തെത്തുടർന്ന് 2026 ജനുവരി 21 ആം തിയതി ചെന്നൈ അണ്ണാനഗറിലുള്ള സഹോദരി കലാരഞ്ജിനിയുടെ വീട്ടിൽ വെച്ച് തന്റെ 56 ആം വയസ്സിൽ അന്തരിച്ചു.

നടിമാരായ ഉർവശിയുടെയും കൽപ്പനയുടെയും കലാരഞ്ജിനി പരേതനായ പ്രിൻസ് എന്ന നന്ദു തുടങ്ങിയവർ സഹോദരങ്ങളും സീരിയൽ നടി രേഖ (വിവാഹമോചിത) ഭാര്യയുമാണ്.