ജൂബി

Juby

കൊച്ചി സ്വദേശിനി. കുഞ്ചാക്കോ ഫാമിലിയുമായുണ്ടായിരുന്ന കുടുംബ ബന്ധമാണ് ജൂബിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്. ക്ലാസിക്കൽ ഡാൻസറായിരുന്ന ജൂബിക്ക് കുഞ്ചാക്കോയുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ എന്ന ചിത്രത്തിൽ ഉണ്ണിമേരിയുടെ സഹോദരിയായി വേഷം ലഭിച്ചു. അതിനു ശേഷം മലയാളം സിനിമയിൽ നിരവധി വേഷങ്ങൾ ലഭ്യമായി.സിനിമാ കാരണം മദ്രാസിലേക്ക് താമസം മാറ്റിയ ശേഷം ക്ലാസിക്കൽ ഡാൻസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.  വിവാഹത്തിനു ശേഷം കാനഡയിലേക്ക് താമസം മാറ്റിയിരുന്നെങ്കിലും കുടുബസുഹൃത്തായ നടൻ ക്യാപ്റ്റൻ രാജു വഴി വീണ്ടും സിനിമയിലെത്തിപ്പെട്ടു. അയ്യപ്പനും വാവരും, താന്തോന്നി, യക്ഷിയും ഞാനുമൊക്കെ രണ്ടാം വരവിൽ ചെയ്ത് ചിത്രങ്ങളാണ്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ജൂബി ഏകദേശം 52ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.