ജയപ്രഭ

Jayaprabha
ജയപ്രഭ
പ്രഭ
കോടി സൂര്യപ്രഭ

തെന്നിന്ത്യൻ സിനിമകളിലെ അഭിനേത്രിയായ ജയപ്രഭ ആന്ധ്രപ്രദേശിലെ തെനാലി സ്വദേശിനിയാണ്. സുബ്രഹ്മണ്യം, രമണമ്മ എന്നിവരാണ് മാതാപിതാക്കൾ. കോടി സൂര്യപ്രഭ എന്നതാണ് യഥാർത്ഥ പേര്. തമിഴ് തെലുങ്ക് കന്നട മലയാളം എന്നീ ഭാഷകളിലായി 125 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മനുഷ്യമൃഗം, തിരയും തീരവും, ഹംസഗീതം തുടങ്ങി ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചു. അഭിനേത്രി എന്നതിനു പുറമേ കുച്ചിപ്പുഡി നർത്തകി എന്ന നിലയിലും പ്രശസ്തയായ ജയപ്രഭ ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ വേദികളിൽ കുച്ചിപ്പുഡി നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.